വളപട്ടണം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
NewsLocal News

വളപട്ടണം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദന്റെ മകന്‍ അവിനേഷ്(42) ആണ് മരിച്ചത്. വളപട്ടണം പോലീസ് അന്വഷെനടത്തി. വളപട്ടണം പാലത്തിന് സമീപം ചെരുപ്പ് കണ്ടതിയതിനെത്തുടര്‍ന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതായുള്ള സംശയം ബലപ്പെട്ടത്.

കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. ജില്ലാ സ്‌കൂബ ടീം സ്റ്റേഷന്‍ ഓഫീസര്‍ വാസന്ത് ചെയ്യച്ചാക്കണ്ടി, സ്റ്റേഷന്‍ ഓഫീസര്‍ ഷാനിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തീരദേശ സേനയുടെയും റവന്യൂ വകുപ്പിന്റെയും സഹായവും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായി.

Related Articles

Post Your Comments

Back to top button