അറേബ്യൻ നാടുകളിലെ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ എന്ന് വിഡി സതീശൻ

സംസ്ഥാന സർക്കാരിന്റെ പിആർ പ്രമോഷൻ പ്രവർത്തനങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിഡി സതീശൻ എംഎൽഎ രംഗത്ത്. സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാനാണ്സ ർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
ഇൻഫർമേഷൻസ് ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സോഷ്യൽമീഡിയ പ്രവർത്തനങ്ങൾക്ക് പങ്കാളിത്തം വഹിക്കുന്നതിന് ദേശീയ തലത്തിൽ പ്രവർത്തന വൈദഗ്ദ്യമുള്ള ഏജൻസികളെ കണ്ടെത്തി നിയമിക്കുന്നതിനും അതിനുള്ള അപേക്ഷകൾ നടപടി ക്രമം പാലിച്ച് ഉചിതമായ ഏജൻസിയെ തെരഞ്ഞെടുക്കാൻ ഇവാല്യുവേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി പിആർ വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെ വിഡി സതീശൻ രൂക്ഷമായ ആരോപണം ഉന്നയിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാനാണ്സ ർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ എന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശൻ ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ? എന്നും അദ്ദേഹം ചോദിക്കുന്നു
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നല്ല ” ക്യാപ്സൂളുകൾ ” ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്. അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?