പ്രൊബേഷന്‍ കഴിയും മുന്‍പേ കൈക്കൂലി കേസില്‍ വിഇഒ പിടിയില്‍
NewsKeralaLocal News

പ്രൊബേഷന്‍ കഴിയും മുന്‍പേ കൈക്കൂലി കേസില്‍ വിഇഒ പിടിയില്‍

തൃശ്ശൂര്‍: സര്‍വ്വീസില്‍ കയറി ഒന്നര കൊല്ലമാകും മുമ്പ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലിക്കേസില്‍ പിടിയില്‍. തൃശ്ശൂര്‍ കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാണ് കൈക്കൂലിക്കേസില്‍ പിടിയിലായത്. പഞ്ചായത്ത് അംഗത്തോടാണ് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്‌സ്ന്റെന്‍ഷന്‍ ഓഫീസര്‍ക്ക് പിടിവീഴുന്നത്. കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആര്‍. വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി എത്തിയത്.

സര്‍വ്വീസില്‍ കയറിയിട്ട് ഒന്നരക്കൊല്ലം മാത്രമാകുമ്പോഴാണ് ഇത്. പഞ്ചായത്തിലെ ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിര്‍മാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയായിരുന്നു. ചുമതലയേറ്റ് ഒരുമാസത്തിനകം വിഷ്ണുവിനെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. വ്യാപക പരാതിക്ക് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ ഒരുവട്ടം താക്കീതും ചെയ്തു. എങ്കിലും കൈക്കൂലി ഈടാക്കുന്നതില്‍ മാറ്റമൊന്നും ഉണ്ടായില്ല.ഒടുവില്‍ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ചോദിച്ചതോടെയാണാണ് വിജിലന്‍സ് ട്രാപ്പില്‍ കുടുങ്ങുന്നത്.

Related Articles

Post Your Comments

Back to top button