വിവാഹത്തിനുശേഷം അമിത അളവില്‍ വയാഗ്ര കഴിച്ചു; ഉദ്ധാരണം അവസനിക്കാതെ യുവാവ്, ഒടുവില്‍ ശസ്ത്രക്രിയ!
National

വിവാഹത്തിനുശേഷം അമിത അളവില്‍ വയാഗ്ര കഴിച്ചു; ഉദ്ധാരണം അവസനിക്കാതെ യുവാവ്, ഒടുവില്‍ ശസ്ത്രക്രിയ!

പ്രയാഗ്‌രാജ്: ഉദ്ധാരണക്കുറവിന് നല്‍കുന്ന മരുന്നായ വയാഗ്ര അമിത അളവില്‍ കഴിച്ച് പ്രശ്‌നത്തിലായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 28-കാരന്‍. വിവാഹത്തിന്റെ മൂന്ന് മാസത്തിനുള്ളില്‍ തോന്നിയതുപോലെ ഗുളിക കഴിച്ചതോടെ വേദനജനകമായ ഉദ്ധാരണത്തിന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി ശസ്ത്രക്രിയ്ക്ക് വിധേയനായി. പിനൈല്‍ പ്രോസ്‌തെസിസ് ശസ്ത്രക്രിയയാണ് പ്രയാഗ്‌രാജിലെ എംഎല്‍എന്‍ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയത്. മുന്നുമാസം മുന്‍പായിരുന്നു ഇയാളുടെ വിവാഹമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ചാണ് ഗുളികകള്‍ കഴിക്കാന്‍ തുടങ്ങിയത്. ക്രമേണ ദിവസേനയുള്ള അളവ് 200 മില്ലിഗ്രാം വരെയാക്കി. ദിവസവും കഴിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന 25-30 എംജിയേക്കാള്‍ ആറ് മുതല്‍ എട്ട് മടങ്ങ് വരുമിത്. ‘ശക്തമായ വേദനയോടെകൂടി അനാവശ്യവും സ്ഥിരവുമായി ഉദ്ധാരണം ഉണ്ടാകുന്ന പ്രിയാപിസം എന്ന അവസ്ഥയാണ് യുവാവിനുണ്ടായത്. ഇത് സാധാരണ രീതിയിലും വരാം. അല്ലെങ്കില്‍ വിഷാദത്തിനോ, ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കോ ഉപയോഗിക്കുന്ന മരുന്നില്‍നിന്നും സംഭവിക്കാം’-ഡോ. ദിലീപ് ചൗരസ്യ പറഞ്ഞു.

നാലു മണിക്കൂറില്‍ അധികമുള്ള ഉദ്ധാരണമോ അല്ലെങ്കില്‍ ഇല്ലായ്മയോ, മണിക്കൂറുകള്‍ നീളുന്ന ഉദ്ധാരണമോ ആണ് ഇതിന്റെ ലക്ഷണങ്ങള്‍. ഭര്‍ത്താവിന്റെ വേദന ശ്രദ്ധയില്‍ പെട്ട ഭാര്യയാണ് ഡോക്ടര്‍മാരെ സമീപിച്ചത്. തുടര്‍ന്ന് ഡോ. ദിലീപിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം രോഗിയെ പരിശോധിച്ചു. പിന്നാലെ എംഎല്‍എന്‍ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍വച്ച് ഉദ്ധാരണം ഇല്ലാതാക്കന്‍ ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തി.

ആദ്യ ശസ്ത്രക്രിയയ്ക്കുശേഷം യുവാവിന് കൗണ്‍സിലിംഗ് നടത്തി. പിന്നീട് രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം പിനൈല്‍ പ്രോസ്‌തെസിസ് ശസ്ത്രിയയ്ക്കായി വിളിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം യുവാവിന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനും അച്ഛനാകാനും കഴിയുമെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button