ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
NewsNational

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന് നടക്കും. എന്‍ഡിഎയുടെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയുടെ മാര്‍ഗരറ്റ് ആല്‍വയുമാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാകും.

ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും. നോമിനേറ്റഡ് അംഗങ്ങളും വോട്ട് ചെയ്യും. 391 വോട്ടാണ് ജയിക്കാനാവശ്യം. ഇരു സഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോള്‍ ഭരണപക്ഷമായ എന്‍ഡിഎ ജയമുറപ്പിച്ചിട്ടുണ്ട്. എന്‍ഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആര്‍സി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധന്‍കറിനാണ്. ലോക്സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കും. തങ്ങളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നേതാവായ അല്‍വയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നാണ് തൃണമൂലിന്റെ പരാതി. ഈ തീരുമാനം മാര്‍ഗരറ്റ് ആല്‍വയ്ക്കു തിരിച്ചടിയാണ്.

നിലവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഈ മാസം പത്തിന് സ്ഥാനമൊഴിയും. ഓഗസ്റ്റ് 11 ന് പുതിയ ഉപരാഷ്ട്രപതി സ്ഥാനമേല്‍ക്കും.

Related Articles

Post Your Comments

Back to top button