
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന് വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്റേതെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാനസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അതിജീവിതയുടെ ഹര്‍ജി.വിദേശത്തുനിന്ന് ജാമ്യാപേക്ഷ നല്‍കിയത് നിയമപരമായി നിലനില്‍ക്കുന്നതല്ല.
പലകാര്യങ്ങളും പരിഗണിക്കാതെയാണ് കോടതി ജാമ്യം നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികളെ അടക്കം സ്വാധീനിക്കാനുള്ള ശ്രമം വിജയ് ബാബുവിന്റെ ഭാഗത്തുനിന്നുണ്ടെന്ന് നേരത്തേ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിലും സമൂഹത്തിലും സ്വാധീനമുള്ള വിജയ് ബാബുവിനെ പോലുള്ള ഒരാള്‍ പുറത്തുനില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments