ശബരിമല തീർത്ഥാടകരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അയ്യപ്പവേഷത്തിലെത്തി പിടികൂടി വിജിലൻസ്
NewsKerala

ശബരിമല തീർത്ഥാടകരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അയ്യപ്പവേഷത്തിലെത്തി പിടികൂടി വിജിലൻസ്

വാളയാർ: ശബരിമല തീർത്ഥാടകരിൽ നിന്ന് കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഇന്നലെ വാളയാറിൽ നടത്തിയ മിന്നൽ പരിശോധനയിൽ എംവിഡിയിൽ നിന്ന് 7200 രൂപയാണ് പിടിച്ചെടുത്തു. ഡ്രൈവർമാരിൽ നിന്ന് എംവിഡി ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് എന്നിങ്ങനെയായിരുന്നു സ്വാമിമാരിൽ നിന്ന് എംവിഡി പിരിച്ചിരുന്നത്. കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നൽകുന്നത്.പണം കൊടുത്താൽ മാത്രമേ രേഖകളിൽ ഉദ്യോഗസ്ഥർ സീൽ പതിക്കുകയുള്ളൂ എന്ന കാണത്താലാണ് പലരും കൈക്കൂലി കൊടുക്കാൻ നിർബന്ധിതരാവുന്നത്. അയ്യപ്പസ്വാമിമാരുടെ വേഷത്തിലെത്തിയാണ് നടപടി. പിടികൂടിയ പണത്തിൽ 6000 രൂപ തന്റേതാണെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വാദിച്ചു.

Related Articles

Post Your Comments

Back to top button