Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണം: ഗവർണർ നിയമപരിശോധന നടത്തും.

തിരുവനന്തപുരം /ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണാവശ്യത്തിൽ ഗവർണർ നിയമപരിശോധന നടത്തും. രമേശ് ചെന്നിത്തല ഉൾപ്പെടെയു ള്ളവർക്കെതിരേ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപ ണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. അന്വേഷണ ത്തിന് ഇനി ഗവർണറുടേയും സ്പീക്കറുടേയും അനുമതി ആവശ്യമാണ്. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് ചെന്നിത്തല നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ നിയമപരിശോധന നടത്തിയ ശേഷമാകും ഗവർണർ അന്വേഷണത്തിന് അനുമതി നൽകുക.

അന്വേഷണ അനുമതികൾ സാധാരണഗതിയിൽ ഗവർണർ വേഗത്തിൽ നൽകാറുണ്ട്. പ്രോസിക്യൂഷൻ അനുമതികൾക്കാണ് കൂടുതൽ പരിശോധനകൾ നടത്താറുള്ളത്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കേസായതിനാലും രണ്ടുതവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ച സാഹചര്യത്തിലുമാണ് നിയമ പരിശോധന നടത്തുന്നത്. കൂടാതെ പുതിയ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ബിജു രമേശ് ആരോപണം ഉന്നയിച്ച ഘട്ടത്തിൽ രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണോ എന്ന കാര്യവും രാജ്ഭവൻ പരിശോധിക്കും.

രമേശ് ചെന്നിത്തലയെ കൂടാതെ മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരേ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ കെ.പി. സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു, മന്ത്രി വി.എസ്. ശിവകുമാർ എന്നിവ ർക്കു പണം നൽകിയെന്നാണ് ബിജു രമേശ് വെളിപ്പെടു ത്തിയത്. പരാതിയിൽ രഹസ്യാന്വേഷണത്തിനു ശേഷമാണ് പ്രാഥമികാന്വേഷ ണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച തുകയിൽനിന്ന് രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപയും കെ. ബാബുവിന് 50 ലക്ഷവും വി.എസ്. ശിവകുമാറിന് 25 ലക്ഷവും കൈമാറിയെന്നാണ് ബിജു രമേശ് ആരോപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button