വിധി കാത്ത് വിജയ് ബാബു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
NewsKerala

വിധി കാത്ത് വിജയ് ബാബു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടും കീഴടക്കാന്‍ കൂട്ടാക്കാതിരിക്കുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വിജയ് ബാബു നിരവധി തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവനടി കഴിഞ്ഞമാസം 22നാണ് പോലീസില്‍ പരാതി നല്‍കിയത്.

നടി പോലീസിന് പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിജയ് ബാബു ദുബായിലേക്ക് കടന്നു. ഇപ്പോഴും വിജയ് ബാബു ദുബായിലുണ്ടെന്നാണ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രം കേരളത്തിലേക്ക് തിരിച്ചാല്‍ മതിയെന്നാണ് വിജയ് ബാബുവിന്റെ തീരുമാനം.

വിജയ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേരള പോലീസ് നിരവധി തവണ നോട്ടീസ് നല്‍കിയെങ്കിലും മെയ് 19ന് ശേഷം മാത്രമേ ഹാജരാകാനാവൂ എന്ന നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍ ഇത് തള്ളിയ പോലീസ് വിജയ് ബാബുവിനെ പിടികൂടാനായി ഇന്റര്‍പോളിനെ സമീപിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button