വിജയ് ബാബു 30ന് കൊച്ചിയിലെത്തുമെന്ന് പ്രതിഭാഗം ഹൈക്കോടതിയില്‍
NewsKerala

വിജയ് ബാബു 30ന് കൊച്ചിയിലെത്തുമെന്ന് പ്രതിഭാഗം ഹൈക്കോടതിയില്‍

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തുമെന്ന് പ്രതിഭാഗം ഹൈക്കോടതിയില്‍. വിജയ് ബാബു മടക്ക ടിക്കറ്റ് എടുത്തുവെന്ന് കോടതിയെ അറിയിച്ചു. യാത്രരേഖകള്‍ കോടതിയില്‍ ഹാജരാക്കി. നിലവില്‍ ദുബായിയിലാണ് വിജയ് ബാബു. ഇന്റര്‍പോള്‍ മുഖേന റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനാണ് കൊച്ചി പൊലീസിന്റെ ശ്രമം.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജാരാക്കാന്‍ ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിരുന്നു. ആദ്യം കോടതിയുടെ അധികാരപരിധിയിലേക്ക് വരട്ടെ, അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞിരുന്നു.

Related Articles

Post Your Comments

Back to top button