വിജയ് ബാബുവിന്റെ " മാസ് എൻട്രി ": അവധിയെടുക്കാനൊരുങ്ങി ഇടവേള ബാബു
MovieNewsKeralaEntertainment

വിജയ് ബാബുവിന്റെ ” മാസ് എൻട്രി “: അവധിയെടുക്കാനൊരുങ്ങി ഇടവേള ബാബു

കൊച്ചി : മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് അവധിയെടുക്കാനൊരുങ്ങി ഇടവേള ബാബു . കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിൽ എത്തിയ വിജയ് ബാബുവിന്റെ വീഡിയോ ” മാസ് എൻട്രി ” എന്ന പേരിൽ അമ്മയുടെ യൂട്യൂബ് പേജിൽ അപ് ലോഡ് ചെയ്തിരുന്നു.

ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് ഇടവേള ബാബു അവധിയിൽ പ്രവേശിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

അമ്മ യോഗത്തിലേക്ക് വിജയ് ബാബു വരുന്നതിന്റെ വീഡിയോ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

വിജയ് ബാബു യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. യുട്യൂബ് ചാനലിന്റെ നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് മോഹന്‍ലാല്‍ കൈമാറിയിട്ടുണ്ട്.

വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ മാസ് ഇന്‍ട്രോ എന്ന പേരില്‍ അമ്മയുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച, ചാനല്‍ കൈകാര്യം ചെയ്യുന്നവരെ യോഗത്തില്‍ വിളിച്ച് വരുത്തി മോഹന്‍ലാല്‍ ശകാരിച്ചിരുന്നു.

വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചത് വിമര്‍ശനത്തിന് ഇടയാക്കി എന്ന് ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തിയിരുന്നു.

ഗണേഷ് കുമാര്‍ എം.എല്‍.എ നല്‍കിയ കത്തിന് മോഹന്‍ലാല്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു.

Related Articles

Post Your Comments

Back to top button