
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യക്ക് രണ്ടായിരും രുപ പിഴയും നാലുമാസം തടവും ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതിയുത്തരവ് മറിടകന്ന് മക്കള്‍ക്ക് പണം കൈമാറിയ കേസിലാണ് ശിക്ഷ വിധിച്ചത്. 2016-ലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017-ല്‍ കോടതിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മക്കളുടെ അക്കൗണ്ടിലേക്ക് നാല്പത് ദശലക്ഷം യുഎസ് ഡോളര്‍ കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വിജയ് മല്യയെ ശിക്ഷിച്ചത്.
മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍പോലും മല്യ സുപ്രീംകോടതിയില്‍ ഹാജരായിരുന്നില്ല. മക്കള്‍ക്ക് പണം കൈമാറിയതിനെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ആദ്യം കര്‍ണാടക ഹൈക്കോടതിയെയാണ് സമീപിച്ചത്. പിന്നീട് കേസ് സുപ്രീംകോടതിയിലെത്തുകയായിരുന്നു.
തടവും പിഴയും കൂടാതെ കൈമാറിയ തുക എട്ടുശതമാനം പലിശയടക്കം നാലാഴ്ചയ്ക്കുള്ളില്‍ തിരിച്ച് നിക്ഷേപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുക തിരികെ നല്‍കിയില്ലെങ്കില്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
Post Your Comments