സരിത്തിനെ കൂട്ടിക്കൊണ്ടുപോയത് വിജിലന്‍സ്
NewsKerala

സരിത്തിനെ കൂട്ടിക്കൊണ്ടുപോയത് വിജിലന്‍സ്

പാലാക്കാട്: താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് സരിത്തിനെ കൂട്ടിക്കൊണ്ടുപോയത് വിജിലന്‍സ്. വിജിലന്‍സിന്റെ പാലക്കാട് യൂണിറ്റാണ് കസ്റ്റഡിയില്‍ എടുത്തത്. ലൈഫ് മിഷന്‍ കേസില്‍ മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്ന് വിജിലന്‍സ് അറിയിച്ചു. നോട്ടിസ് നല്‍കിയാണ് കൊണ്ടുപോയതെന്നും വിജിലന്‍സ് പറയുന്നു. അതേസമയം വിജിലന്‍സ് നോട്ടിസ് നല്‍കിയിട്ടില്ലെന്ന് സ്വപ്‌ന പറഞ്ഞു. എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദിച്ച സ്വപ്‌ന വിജിലന്‍സ് ആണെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനെക്കുറിച്ച് ഇന്ന് രാവിലെ സ്വപ്‌ന മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് സ്വപ്‌ന രംഗത്തെത്തിയത്. പി എസ് സരിത്തിനെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം.

പാലക്കാട്ടെ ഫ്‌ളാറ്റില്‍നിന്നാണ് നാലംഗസംഘം പിടിച്ചുകൊണ്ടുപോയതെന്നും പൊലീസ് എന്ന് പറഞ്ഞാണ് വന്നതെങ്കിലും യുണിഫോമില്‍ അല്ലായിരുന്നുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിനിടെ സരിത്തിനെ കൊണ്ടുപോയതായി പറയപ്പെടുന്ന ഫ്‌ളാറ്റിലെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പൊലീസ് ഫ്‌ളാറ്റിലെത്തി സിസിടിവി പരിശോധിക്കുകയും ചെയ്തു.

Related Articles

Post Your Comments

Back to top button