വിനായകന്‍ പുലയനാണ്, കറുത്തിട്ടാണ്, നിങ്ങളുടെ സൗന്ദര്യ ബോധത്തില്‍ അയാള്‍ ഫിറ്റല്ല: അരുണ്‍ ദ്രാവിഡ്
MovieNewsKeralaNationalPoliticsTech

വിനായകന്‍ പുലയനാണ്, കറുത്തിട്ടാണ്, നിങ്ങളുടെ സൗന്ദര്യ ബോധത്തില്‍ അയാള്‍ ഫിറ്റല്ല: അരുണ്‍ ദ്രാവിഡ്

കോട്ടയം: കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിനായകന്‍ പങ്കെടുത്ത പത്ര സമ്മേളനത്തിനിടയില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ വിനായകന് നേരെ രോക്ഷാത്തോടെ സംസാരിച്ചിരുന്നു.

ഇത് വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ വിനായകന് നേരെ ഉണ്ടായത് നീതിക്കരിക്കാന്‍ പറ്റാത്ത ജാതി വെറിയാണ് എന്ന് എഴുതുകയാണ് എംജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അരുണ്‍ ദ്രാവിഡ്.

മലയാളത്തിലെ ആദ്യത്തെ നായികയും പുലയ സ്ത്രിയുമായ പികെ റോസിക്ക് സംഭവിച്ച ദുരന്തത്തില്‍ നിന്നുമാണ് അരുണിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വിനായകന്‍ വരെയുള്ള ദളിതരായ സിനിമാ പ്രവര്‍ത്തകരോട് സമൂഹം കാണിച്ച അനീതിയെക്കുറിച്ചാണ് അരുണ്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കുമോ.. മമ്മൂക്കടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്… തുടങ്ങിയ ഊള ചോദ്യങ്ങള്‍ മാത്രം ശീലിച്ച വര്‍ഗം ഇന്നലെ വിനായകനോട് ഇടപെട്ട രീതി കലാകാലങ്ങളയുള്ള ജാതി ബോധത്തില്‍ നിന്നുള്ളത് തന്നെയാണ് എന്ന് അരക്കെട്ട ഉറപ്പിച്ച് പറഞ്ഞിരിരക്കുകയാണ് അരുണ്‍ തന്റെ പോസ്റ്റിലൂടെ

അരുണ്‍ ദ്രാവിഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു.

ആദ്യനായികയെ താന്‍ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാര്‍ വിലക്കി.

ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാന്‍ വരാന്‍ പ്രമാണിമാര്‍ തയ്യാറായില്ല.

പി. കെ. റോസിയെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ കണ്ടിരുന്ന ജാതി ഹിന്ദുക്കള്‍ സ്‌ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റര്‍ ആക്രമിച്ചു; കത്തിച്ചു.

ഒരു നായര്‍ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താല്‍ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു.

നില്‍ക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു.

ജാതി കേരളം പുറത്താക്കിയ പി. കെ റോസിയുടെ ജീവിതം പിന്നെ തമിഴ്‌നാട്ടിലായിരുന്നു.

ഇന്നോളം പി. കെ. റോസിയോട് മലയാള സിനിമ നീതി കാണിച്ചില്ല.

ദളിതരും കറത്തവരുമായ മനുഷ്യരെ മലയാള സിനിമ പൊറത്തു നിര്‍ത്തി. അതിന് അപവാദമായി വളര്‍ന്നുവന്ന കലാഭവന്‍ മണിയുടെ നായികയാകാന്‍ പലരും വിസമ്മതിച്ചു.

നിരന്തരം കറുത്ത മനുഷ്യര്‍ ബലാത്സംഗം ചെയ്യുന്നവരും ഗുണ്ടകളും മോഷ്ടാക്കളും നായകന്റെ ചവിട്ടു കൊള്ളുന്ന മണ്ടന്‍ അനുയായിയും ഒക്കെയായി വേഷമിട്ടു.

ഇന്നിതാ അതേ പുളിച്ച ജാതി ബോധവും പേറി ഇന്നലെ അമേധ്യമ പ്രവര്‍ത്തകര്‍ വിനായകന് നേരെ ചീറുന്നത് കണ്ടു.

വിനായകന്‍ ഒരു പുലയനാണ്, അയാള്‍ കറുത്തിട്ടാണ്, അഭിനയം അയാള്‍ക്ക് തൊഴില്‍ മാത്രമാണ്, പറ്റുമെങ്കില്‍ ഫെരാരി കാറില്‍ വരാന്‍ ആഗ്രഹിക്കുന്നവനാണ്. നിങ്ങളുടെ സാമാന്യ സൗന്ദര്യബോധത്തില്‍ അയാള്‍ ഒരിക്കലും ഫിറ്റ് അല്ലാതാനും.

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കുമോ.. മമ്മൂക്കടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്… തുടങ്ങിയ ഊള ചോദ്യങ്ങള്‍ മാത്രം ശീലിച്ച വര്‍ഗം ഇന്നലെ വിനായകനോട് ഇടപെട്ട രീതി കലാകാലങ്ങളയുള്ള ജാതി ബോധത്തില്‍ നിന്നുള്ളത് തന്നെയാണ്.

വിനായകന്‍ മീറ്റു ആരോപണ വിധേയനായ വ്യക്തിയാണ്. അത് ശെരിയോ തെറ്റോ എന്നത് കൃത്യമായി പരിശോധിക്കപ്പെടണം. എന്നാല്‍ ഇപ്പോള്‍ അയാള്‍ക്ക് എതിരെ നടക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വംശീയ ജാതി വേട്ട ഒരു തരത്തിലും അംഗീകരിക്കാന്‍ ആവുന്നതല്ല.

Related Articles

Post Your Comments

Back to top button