CrimeKerala NewsLatest NewsNews

നോളജ് സിറ്റിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നതായി പരാതി. നോളജ് സിറ്റിയുടെ ഫിനിഷിംഗ് സ്‌കൂളിന്റെ കെട്ടിടം നിര്‍മാണത്തിനിടെ തകര്‍ന്ന് വീണപ്പോള്‍ വാര്‍ത്ത ചെയ്യാനെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ മര്‍ക്കസ് നോളജ് സിറ്റിയുടെ ആളുകള്‍ തടയുകയായിരുന്നു. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ലെന്നും തങ്ങള്‍ തരുന്ന വാര്‍ത്ത നല്‍കിയാല്‍ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

മറ്റൊരു വഴിയിലൂടെ അകത്ത് കടന്ന മാധ്യമപ്രവര്‍ത്തകരോട് മൊബൈലും കൈമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് മര്‍ക്കസ് നോളജ് സിറ്റി പിആര്‍ഒയെ കണ്ടപ്പോള്‍ ഒരു ബീം മാത്രമാണ് വീണതെന്നും വെറും അഞ്ച് പേര്‍ക്ക് മാത്രമേ പരിക്കേറ്റുള്ളൂവെന്നുമാണ് പറഞ്ഞത്. എന്നാല്‍, മെഡിക്കല്‍ കോളേജില്‍ 15 പേരെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Articles

Back to top button