വിസ ലഭിച്ചു അവസാന ടി-20കള്‍ അമേരിക്കയില്‍
NewsWorldSports

വിസ ലഭിച്ചു അവസാന ടി-20കള്‍ അമേരിക്കയില്‍

വെസ്റ്റ് ഇന്‍ഡീസ്: ഇന്ത്യ വിന്‍ഡീസ് അവസാനത്തെ രണ്ട് ടി-20 മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ തന്നെ നടക്കും. ഇരു ടീം അംഗങ്ങള്‍ക്കും വിസ ലഭിച്ചതിനാലാണ് മത്സരങ്ങള്‍ അമേരിക്കയില്‍ നടത്താനുള്ള പ്രതിസന്ധി നീങ്ങിയത്. വെസ്റ്റ് ഇന്‍ഡീസ് ടീം ഫ്‌ലോറിഡയിലെത്തിക്കഴിഞ്ഞു എന്നാണ് സൂചന.

താരങ്ങള്‍ക്ക് വിസ ലഭിക്കാന്‍ വൈകിയതിനാല്‍ അവസാന രണ്ട് മത്സരങ്ങളും വിന്‍ഡീസില്‍ തന്നെ നടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസം വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ചരടുവലികളിലൂടെയാണ് വിസ പ്രതിസന്ധി മറികടന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ടി-20യില്‍ ആധികാരികമായാണ് ഇന്ത്യ വിജയിച്ചത്. ബാസെറ്ററിലെ വാര്‍ണര്‍ ഗ്രൗണ്ടില്‍ ഏഴ് വിക്കറ്റിന് വിന്‍ഡീസിനെ പരാജയപ്പെടുത്തി. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Related Articles

Post Your Comments

Back to top button