ലോകകപ്പിനെ തുടര്‍ന്ന് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്
GulfNewsWorld

ലോകകപ്പിനെ തുടര്‍ന്ന് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് പ്രമാണിച്ച് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് സന്ദര്‍ശക വിസകള്‍ക്ക് താത്കാലിക വിലക്ക് പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് രാജ്യത്ത് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ല.

ഹയ്യാ കാര്‍ഡ് വഴിയാണ് ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. ലോകകപ്പ് കാണാനായി 15 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് കണക്ക്കൂട്ടുന്നത്. ഈ സമയത്ത് രാജ്യത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറില്‍ തുടരാനാവും. ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് ഹയ്യാ കാര്‍ഡില്ലാതെ ലോകകപ്പിന്റെ സമയത്ത് രാജ്യത്തേക്ക് പ്രവേശിക്കാം. ഖത്തറിലേക്ക് വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെന്റ് വിസയിലും എത്തുന്നവര്‍ക്കും ആ കാലയളിവില്‍ പ്രവേശനത്തിന് തടസ്സങ്ങളില്ല.

Related Articles

Post Your Comments

Back to top button