BusinessTech

വിവോ വി 23 സീരിസ് ഇന്ത്യയിലവതരിപ്പിച്ചു


ന്യൂഡല്‍ഹി: വിവോയുടെ ഏറ്റവും പുതിയ സീരീസായ വിവോ വി23 ഇന്ത്യയിലവതരിപ്പിച്ചു. നിരവധി പുതിയ ഫീച്ചറുകളുമായിട്ടാണ് വിവോ വി23 പുറത്തിറക്കിയിരിക്കുന്നത്. ഡിസൈന്‍, സെല്‍ഫി ക്യാമറ, പെര്‍ഫോമന്‍സ് എന്നിവയില്‍ മുന്നിലാണ് വി23.

പിന്നില്‍ നിറം മാറുന്ന ഫ്‌ലൂറോയിറ്റ് എജി ഗ്ലാസുമായാണ് ഈ വി23 വി23 പ്രോ മോഡലുകള്‍ വരുന്നത്. എന്നാല്‍ ‘ഗോള്‍ഡ് കളര്‍’ വേരിയന്റില്‍ മാത്രമേ ഇത് ലഭ്യമാകൂ, വെളിച്ചം തട്ടുമ്പോള്‍ പച്ച ഷേഡ് വരുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പന. വിവോ വി23 8ജിബി റാം ഓപ്ഷന് 29,990 രൂപ മുതലാണ് വില, ഇതിന്റെ12ജിബി റാം ഓപ്ഷന് 34,990 രൂപയാണ് വില.

വി23 പ്രോ 8ജിബി റാം ഓപ്ഷന് 38,990 രൂപ മുതലാണ് വില, ഇതിന്റെ 12ജിബിക്ക് 43,990 രൂപ വിലവരും. 2022 ജനുവരി അഞ്ചു മുതല്‍ ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിക്കും. വിവോ വി23 പ്രോ ജനുവരി 13 മുതലും വി23 ജനുവരി 19 മുതലും ലഭ്യമാകും. വിവോയുടെ വെബ്സൈറ്റിലൂടെ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ്.

Related Articles

Back to top button