യുദ്ധത്തിനിടയിലും അച്ഛനാകാനൊരുങ്ങി വ്‌ളാഡിമിര്‍ പുടിന്‍
NewsWorld

യുദ്ധത്തിനിടയിലും അച്ഛനാകാനൊരുങ്ങി വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: ഉക്രൈനുമായുള്ള യുദ്ധം കൊടുമ്പിരികൊണ്ട് നില്‍ക്കവെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും അച്ഛനാവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഒളിമ്പിക് ജിംനാസ്റ്റ് അലീന കബയവെ ആണ് 69കാരനായ പുടിനില്‍ നിന്നും താന്‍ ഗര്‍ഭിണിയായ കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു പെണ്‍കുട്ടിക്ക് താന്‍ ജന്മം നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് 39കാരിയായ അലീന കബയവെ അറിയിച്ചത്. ജനറല്‍ എസ്‌വിആര്‍ എന്ന ടെലഗ്രാം ചാനലാണ് ഈ വാര്‍ത്ത പുറത്തറിയിച്ചത്. അലീനയില്‍ പുടിന് രണ്ട് ആണ്‍മക്കളും മുന്‍ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുമുണ്ട്.

അലീന ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്നും പരിശോധനയില്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞുവെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അലീന വീണ്ടും ഗര്‍ഭിണിയായതില്‍ പുടിന്‍ അസ്വസ്ഥാനെണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവില്‍ 2013ലാണ് പുടിന്‍ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്.

Related Articles

Post Your Comments

Back to top button