Kerala NewsLatest NewsNewsPolitics
ഉമ്മന്‍ ചാണ്ടിക്ക് വിഎസ് 10 ലക്ഷം നല്‍കണം

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദന് 10,10,000 രൂപ നല്‍കണം. സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയിലാണ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. വിഎസ് ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരിവിട്ടിരിക്കുകയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി.
2013 ഓഗസ്റ്റില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്.