വഖഫ് ബോര്‍ഡ് അഴിമതിക്കേസ്; എഎപി എംഎല്‍എ അറസ്റ്റില്‍
NewsNationalPolitics

വഖഫ് ബോര്‍ഡ് അഴിമതിക്കേസ്; എഎപി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് അഴിമതിക്കേസില്‍ ഡല്‍ഹി എഎപി എംഎല്‍എ അമാനുത്തുള്ള ഖാന്‍ അറസ്റ്റില്‍. അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായി ആന്റി കറംപ്ഷന്‍ ബ്യൂറോ അറിയിച്ചു.

അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന്‍ മസൂദ് ഉസ്മാനില്‍ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധമുള്ള നിരവധിയിടങ്ങളില്‍ ഇന്നലെ റെയ്ഡ് നടന്നിരുന്നു.

ഡല്‍ഹി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടിലും റെയ്ഡ് നടത്തിയത്.

Related Articles

Post Your Comments

Back to top button