ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ തൃപ്തിയില്ല, ഇബ്രാഹിം കുഞ്ഞിനെ കുടുക്കിയത് സൂരജിന്റെ രാഷ്ട്രീയ തന്ത്രമോ?

കൊച്ചി/ വിവാദമായ പാലാരിവട്ടം അഴിമതികേസുമായി ബദ്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ വിജിലൻസിന് തൃപ്തിയില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിങ്കളാഴ്ച ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തെങ്കിലും നേരത്തെ പറഞ്ഞ കാര്യങ്ങളല്ലാതെ കൂടുതലൊന്നും പറയാൻ ഇബ്രാഹിം കുഞ്ഞ് തയ്യാറായിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ കൂടുതൽ സമയം ചോദ്യം ചെയ്യാന്‍ വിജിലന്‍സ് കോടതിയെ സമീപിക്കാ നാണു ആലോചിക്കുന്നത്. ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് തിങ്കളാഴ്ച ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. കോടതി മുന്നോട്ട് വെച്ച ഉപാധികള്‍ മൂലം നാല് മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യാന്‍ ആയത്. സമയകുറവ് കണക്കിലെടുത്ത് നേരത്തെ തന്നെ ചോദ്യാവലിയൊക്കെ തയ്യാറാക്കിയിരുന്നതാണ്. എന്നാൽ ഇതിനു മുൻപ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും തന്നെ വിജിലന്‍സിന് ഇബ്രാഹിം കുഞ്ഞ് മൊഴി നൽകിയിട്ടില്ല.