കോയമ്പത്തൂരിൽ വെള്ളം വേണം: ശിരുവാണി ഡാമിലെ ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട്
NewsKeralaPoliticsNational

കോയമ്പത്തൂരിൽ വെള്ളം വേണം: ശിരുവാണി ഡാമിലെ ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട്

ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പ് വരുത്തുന്നതിന് ശിരുവാണി ഡാമിലെ ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ശിരുവാണി ഡാമിലെ പരമാവധി സംഭരണ ശേഷി 877 ആണ്. എന്നാൽ ഇത് ഉയർത്തി അണക്കെട്ടിന്റെ പൂർണ ശേഷിയായ 878.50 മീറ്ററാക്കി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

ജലനിരപ്പ് 1.5 അടി താഴ്‌ത്തിയാൽ 122.05 ദശലക്ഷം ഘനയടി (എം.സി.എഫ്.ടി) വെള്ളത്തിന്റെ കുറവുണ്ടാകും.

ആകെ സംഭരിക്കുന്ന വെള്ളത്തിന്റെ 19 ശതമാനം ഇത് വരുമെന്നും വേനൽക്കാലത്ത് കോയമ്പത്തൂർ മേഖലയിലെല്ലാം കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.

കരാറിൽ പറഞ്ഞിരുന്ന 1.30 ടി.എം സി അളവിൽ നിന്നും 0.484 മുതൽ 1.128 ടി.എം.സി വരെ മാത്രമാണ് തമിഴ്‌നാടിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

Related Articles

Post Your Comments

Back to top button