പാകിസ്ഥാനില്‍ ജലജന്യ രോഗങ്ങള്‍; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന
NewsWorld

പാകിസ്ഥാനില്‍ ജലജന്യ രോഗങ്ങള്‍; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പല ഭാഗങ്ങളിലും നാശം വിതച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന.

ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തിറക്കിയ പ്രസ്താവനയില്‍, പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ജലവിതരണം തടസ്സപ്പെട്ടതായും ഇത് കോളറയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നുവെന്നും പറഞ്ഞു.

പാകിസ്ഥാനിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ സിന്ധ് പ്രവിശ്യയിലുടനീളമുള്ള ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Related Articles

Post Your Comments

Back to top button