അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെത്തന്നെ വേണം; ഗുജറാത്ത് കോണ്‍ഗ്രസ്
NewsNationalPolitics

അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെത്തന്നെ വേണം; ഗുജറാത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എഐസിസി ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെത്തന്നെ വേണമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് സമിതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം ഉന്നയിച്ചത്. സമിതിയിലെ മുഴുവന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.

സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി വരണമെന്ന വികാരമാണുള്ളതെന്നും ഇക്കാര്യം ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്നും മുഖ്യവക്താവ് മനീഷ് ദോഷി പറഞ്ഞു.

സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ആവേശത്തോടെ ഇക്കാര്യം ആവശ്യപ്പെട്ടു’, യോഗത്തിന് ശേഷം ഗുജറാത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ചത്തീസ്ഗഡ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സമിതികളും ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Articles

Post Your Comments

Back to top button