
കൊച്ചി: പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവനടന്‍ സനൂപ്. തന്നെയും വിഷ്വല്‍ എഡിറ്ററായ രാഹുല്‍ രാജിനെയും പോലീസ് ക്രൂരമായി മര്‍ദിച്ചു. ലഹരി ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയതിനൊപ്പം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും സനൂപ് ആരോപിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമായിരുന്നു യുവ നടന്‍ സനൂപിന്റെ പ്രതികരണം. എറണാകുളത്ത് സിനിമയുടെ ഷൂട്ടിങിന് വേണ്ടി വന്നതാണ്.
ചിത്രീകരണത്തിന് ശേഷം രാത്രി ഒരു മണിക്ക് കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍ ചായ കുടിക്കാന്‍ പോയതാണ്. അവിടെ വെച്ച് പോലീസ് വണ്ടിയുടെ രേഖകള്‍ ചോദിച്ചു. എല്ലാം കൃത്യമാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇപ്പോള്‍ തന്നെ രേഖകള്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ വാഹനം മോഷ്ടിച്ചതാണെന്ന രീതിയില്‍ പോലീസ് അവതരിപ്പിച്ചതായി സനൂപ് പറയുന്നു.
Post Your Comments