
സന്‍ഫ്രാന്‍സിസ്‌കോ: അയച്ച മെസെജ് ഡീലിക്കാതെ എഡിറ്റ് ചെയ്യാന്‍ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ആര്‍ക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ 15 മിനിറ്റ് സമയം ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങള്‍ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താന്‍ എഡിറ്റ് ബട്ടണ്‍ സഹായിക്കുമെന്നതിനാല്‍ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേര്‍ക്കുകയുമാകാം. എഡിറ്റ് ചെയ്യാനായി മെസെജില്‍ ടാപ്പ് ചെയ്യുക.
തുടര്‍ന്ന് മെനുവില്‍ നിന്ന് ‘എഡിറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവര്‍ക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്‌ഡേഷന്‍ ബീറ്റയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന് ഉടനടി ലഭ്യമാകില്ല.
Post Your Comments