Latest NewsNewsPoliticsWorld

താലിബാന് വാട്‌സാപ്പ് വേണ്ടെന്ന് കമ്പനി

കാലിഫോര്‍ണിയ: താലിബാന് വാട്‌സാപ്പ് നിരോധനം. ഭീകരാക്രമണത്തിലൂടെ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ ഉപയോഗിച്ചു വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് വാട്സാപ്പ്. വാട്സാപ്പിന്റെ ഡേയ്ഞ്ചറസ് ഇന്‍ഡിവിജ്വല്‍ ആന്‍ഡ് ഓര്‍ഗനൈസേഷന്‍ (ഡിഐഒ) പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം.

താലിബാന്റെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ സേവനം ഉപയോഗിക്കുന്നത് വിലക്കാനാണ് വാട്സാപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അക്രമവും കൊള്ളയും സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനായി താലിബാന്‍ സ്ഥാപിച്ച ഒരു വാട്ട്‌സാപ്പ് ഹോട്ട്‌ലൈന്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. താലിബാന്റെ ഔദ്യോഗിക അക്കൗണ്ടായി നിലകൊള്ളുന്ന അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിക്കും.

താലിബാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതോ പിന്തുണയ്ക്കുന്നതോ അവരെ പ്രതിനിധീകരിക്കുന്നതോ ആയ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും. അഫ്ഗാനിസ്ഥാനിലെ ജനജീവിതം തന്നെ ദുസ്സഹമാക്കുകയും രാജ്യത്ത് യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് താലിബാന്‍ രാജ്യത്തിന്റെ ഭരണനിയന്ത്രണം ഏറ്റെടുത്തത്. താലിബാന്റെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ സേവനങ്ങള്‍ക്ക് മേല്‍ ആഗോള തലത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ദരി, പഷ്തു ഭാഷകള്‍ വശമുള്ള വിദഗ്ധരുള്‍പ്പെടുന്ന സംഘത്തെയാണ് താലിബാന്‍ അക്കൗണ്ടുകള്‍ പരിശോധിച്ച് കണ്ടെത്തുന്നതിനായി ഫേസ്ബുക്ക് നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഫേസ്ബുക്ക് പറഞ്ഞു. അമേരിക്ക നിരോധനമേര്‍പ്പെടുത്തിയ തീവ്രവാദ സംഘടനയാണ് താലിബാന്‍. ഇതോടെ താലിബാന് സാമൂഹിക മാധ്യമങ്ങള്‍ വഴി തങ്ങളുടെ വിവരങ്ങള്‍ അറിയിക്കാനുള്ള മീഡിയ നഷ്ടമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button