
വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളിലോ നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാത്തെ വിഷമിക്കുന്നവരാണ് പലരും. ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മിക്ക ആളുകള്‍ അയക്കാറുണ്ട്. വാട്സ്അപ്പ് ഉപഭോക്താക്കള്‍ക്ക് ഫോട്ടോ ഷെയര്‍ ചെയ്യുന്നതില്‍ സന്തോഷം നല്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ചിത്രങ്ങള്‍ അയക്കാൻ സെലക്ട് ചെയ്യുമ്പോൾ, ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ വരുന്നുണ്ട്. ഫോട്ടോസ് അയയ്ക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഈ പുതിയ ഓപ്ഷന് വീഡിയോകള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാട്സ്ആപ്പില്‍ വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചര്‍ എത്തിയത്. വാട്്സആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.
Post Your Comments