
വാട്‌സാപ്പില്‍ മെസേജ് അയക്കുമ്പോള്‍ വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വാട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളില്‍ അതേ സന്ദേശം എഡിറ്റ് ചെയ്യാനാകും.
അയച്ച മെസേജില്‍ വന്ന അക്ഷരത്തെറ്റോ തെറ്റുകളും വ്യാകരണ പിശകും ഇനി അനായാസം തിരുത്താം. എന്തെങ്കിലും വിവരങ്ങള്‍ കൂടുതലായി ചേര്‍ക്കുന്നനും നീക്കം ചെയ്യുന്നതിനും കൂടി എഡിറ്റ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനാകും.
വാട്സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. ഫീച്ചര്‍ ഇപ്പോഴും ഇപ്പോഴും നിര്‍മാണ ഘട്ടത്തില്‍ തന്നെയാണ്. ഈ സംവിധാനം ഉപയോഗിച്ചാല്‍ മെസേജ് എഡിറ്റ് ചെയ്താല്‍ ആ മെസേജില്‍ എഡിറ്റഡ് എന്ന് പ്രത്യേകം കാണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മെസേജ് സെലക്റ്റ് ചെയ്താല്‍ ഡിലീറ്റ് ഓപ്ഷന്‍ ലഭിക്കുന്നത് പോലെ തന്നെയായിരിക്കും എഡിറ്റ് ഓപ്ഷനും ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
നിലവില്‍ അയച്ച മെസേജുകളില്‍ തെറ്റുകള്‍ വന്നാല്‍ ആ മെസേജ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷനിലൂടെ ഡിലീറ്റ് ചെയ്യാനും വീണ്ടുമൊരു മെസേജ് അയക്കാനുമുള്ള ഓപ്ഷന്‍ മാത്രമേ ഉള്ളു.
Post Your Comments