CrimeKerala NewsNewsPolitics

അക്രമിച്ചപ്പോള്‍ ഓടുക മാത്രമാണ് ചെയ്തത്: നിഖില്‍ പൈലി കോടതിയില്‍

ഇടുക്കി: അക്രമിച്ചപ്പോള്‍ ഓടുകമാത്രമാണ് താന്‍ ചെയ്തതെന്ന് നിഖില്‍ പൈലി കോടതിയില്‍. പ്രതികളെ ഈ മാസം 25 വരെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട താനാണ് സംഘര്‍ഷ വിവരം പോലീസിന്‍ അറിയിച്ചതെന്നും ധീരജിനെയും കൊണ്ട് വാഹനം കടന്ന് പോയപ്പോള്‍ മാത്രമാണ് കത്തികുത്ത് നടന്ന വിവരം താന്‍ അറിഞ്ഞതെന്നും ജെറിന്‍ ജോജോ കോടതിയില്‍ പറഞ്ഞു.

ധീരജിനെ കുത്തിയ കത്തി ഓടി രക്ഷപ്പെടുന്നതിനിടയില്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് നിഖില്‍ പൈലി പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പോലീസ് നിഖില്‍ പൈലിയുമായി ഇടുക്കി കളക്ട്രേറ്റിന് മുന്‍പിലെ കുറ്റിക്കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. യൂത്ത്‌കോണ്‍ഗ്രസ് കൊലപാതകം നടത്തിയത് ആസൂത്രിതമായിട്ടാണന്ന് സിപിമ്മും, ഡിവൈഎഫ്‌ഐയും ആരോപിച്ചു.

കോളേജിന് പുറത്ത് നിന്നുമെത്തിയവര്‍ ഒറ്റകുത്തിനാണ് ധീരജിനെ കുത്തിയത്. ഇതെല്ലാം കൃത്യമായ പരിശീലനത്തോടെ നടപ്പാക്കിയ കൃത്യമാണന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഒളിവിലായ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ധീരജിനൊപ്പം കുത്തേറ്റ അഭിജിത്തിന്റെ നെഞ്ചിലെ മുറിവില്‍ പഴുപ്പ് ബാധിച്ചതോടെ തൃശുര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Related Articles

Back to top button