ജെസ്ന എവിടെ ? വെളിപ്പെടുത്താതെ അന്വേഷണ സംഘം.

കൊച്ചി/ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിച്ചു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിക്കേണ്ടി വന്നത്. ഹർജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിക്കുകയായിരുന്നു.
2018 മാർച്ച് 22 മുതൽ ആണ് ജെസ്‌നയെ കാണാതാകുന്നത്.കാണാതായി രണ്ടു വർഷമായതിനാൽ ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിക്കാർ ആവശ്യം ഉന്നയിച്ചിരുന്നത്. പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന ഹർജി നൽകുന്നത്.
ചില ഉദ്യോഗസ്ഥരുടെ പേരിൽ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നതാണ്. കേസന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നു വരെ പറഞ്ഞിരുന്ന പൊലീസ് ജെസ്‍നയുടെ കാര്യത്തിൽ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തുന്നില്ല. അതേസമയം, ജെസ്‍ന ജീവിച്ചിരിക്കുന്നുണ്ടോ എന്നു തുറന്നു പറയാൻ കേസ് അന്വേഷിച്ചിരുന്ന മുൻ പത്തനംതിട്ട പൊലീസ് മേധാവി കെ.ജി.സൈമൺ തയാറായിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. വ്യക്തമായ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്താൻ സാധിക്കുമെന്നും കെ.ജി.സൈമൺ പറഞ്ഞെങ്കിലും വിരമിച്ച ശേഷവും ഒന്നും വെളിപ്പെടുത്താൻ തയാറായിട്ടില്ല. ഇക്കാര്യത്തിൽ ചില രഹസ്യസ്വഭാവമുണ്ടെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ പല വിധ സംശങ്ങൾക്കും ദുരൂഹതക്കും ഇതിനകം ഇടയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അന്വേഷണം വഴിമുട്ടിയ സാഹചര്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നത്.
ജെസ്നയുടെ ജീവിത രീതിയും വീട്ടിലെ പ്രശ്നങ്ങളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും പഠിച്ചതായും വ്യക്തമായ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും വിരമിച്ച ശേഷവും വെളിപ്പെടുത്താൻ തയാറായിട്ടില്ല. ഇക്കാര്യത്തിൽ ചില രഹസ്യസ്വഭാവമുണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അന്വേഷണം വഴിമുട്ടിയ സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസന്വേഷണ ഘട്ടം മുതൽ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും രണ്ട് വർഷത്തിന് ശേഷവും ജെസ്‌ന ഇന്നും കാണാമറയത്ത് തന്നെ.