
മുംബൈ :ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികൾ വെള്ളച്ചാട്ടത്തിൽ വീണുണ്ടായ അപകടത്തിൽനാല് മരണം.ഒരാളെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ശനിയാഴ്ച രാവിലെയാണ് സംഭവം. നാല് പെൺകുട്ടികളും സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം എന്നാണ് റിപ്പോര്‍ട്ട്. ഉജ്വൽ നഗർ സ്വദേശി ആസിയ മുജാവർ (17), അംഗോളിലെ കുദ്രഷിയ ഹസ്ം പട്ടേൽ (20), റുക്കാഷ ഭിസ്തി (20), ഝട്പത് കോളനിയിലെ തസ്മിയ (20) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ കിത്വാഡ് വെള്ളച്ചാട്ടത്തിൽ 40 ഓളം പെൺകുട്ടികൾ വിനോദയാത്രയ്ക്ക് പോയെന്നും സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാല് പേർ മരിച്ചു.
Post Your Comments