കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, മറ്റൊരു സ്ത്രീ കാമുകന്റെ ഫോണിലൂടെ ഉത്തരം പറഞ്ഞു ; കാമുകന്റെ വീടിന് തീയിട്ട് യുവതി
NewsKerala

കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, മറ്റൊരു സ്ത്രീ കാമുകന്റെ ഫോണിലൂടെ ഉത്തരം പറഞ്ഞു ; കാമുകന്റെ വീടിന് തീയിട്ട് യുവതി

ടെക്‌സാസ്: കാമുകന്റെ വീടിന് തീയിട്ട് 23 കാരിയായ യുവതി. യു എസിലെ ടെക്‌സാസില്‍ ആണ് സംഭവം. സെനയ്ഡ മേരി സോട്ടോ എന്ന യുവതിയെ കേസില്‍ അറസ്റ്റ് ചെയ്തു. വീടിന് തീയിട്ടു, മോഷണം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.വീട് അഗ്നിക്കിരയാക്കുന്നതിന് മുന്‍പ് പല സാധനങ്ങളും യുവതി മോഷ്ടിച്ചതായും പൊലീസ് പറയുന്നു.

സാന്‍ അന്റോണിയോ എന്ന യുവാവിന്റെ വീടാണ് അഗ്നിക്കിരയായത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വീടു മുഴുവന്‍ അഗ്‌നിക്കിരയായി. 50000 ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു.

Related Articles

Post Your Comments

Back to top button