കോവിഡ് -19 മഹാമാരി അടിയന്തരാവസ്ഥ അവസാനിച്ചതായി ലോകാരോഗ്യ സംഘടന
NewsWorldHealth

കോവിഡ് -19 മഹാമാരി അടിയന്തരാവസ്ഥ അവസാനിച്ചതായി ലോകാരോഗ്യ സംഘടന

ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായ കോവിഡ് -19 മഹാമാരി അവസാനിച്ചതായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ലോകമെങ്ങും തുടരുന്നുവെന്നും WHO ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ തീവ്രപരിചരണ വിഭാഗങ്ങളിൽ ജീവനുവേണ്ടി പോരാടുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2020 ജനുവരിയിലാണ് കോവിഡ് -19നെ തുടർന്ന് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടും കുറഞ്ഞത് 20 മില്യൺ ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
COVID-19 പ്രതിസന്ധിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര അടിയന്തര സമിതി വ്യാഴാഴ്ച നടന്ന 15-ാമത് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം.

അതേസമയം, ആഗോള അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും കോവിഡിനെതിരെയുള്ള ജാഗ്രത തുടരണമെന്ന് ടെഡ്രോസ് അദനോം വ്യക്തമാക്കി. അപകടം പൂർണമായും ഒഴിവായി എന്നല്ലെന്നും സാഹചര്യം മാറിയാൽ അടിയന്തരാവസ്ഥ പുനഃസ്ഥാപിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Related Articles

Post Your Comments

Back to top button