Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

എൻഡിഎയോട് തൊട്ടുകൂടായ്മ കാട്ടിയാൽ കോട്ടയം,ഏറ്റുമാനൂർ നഗരസഭകൾ ആര് ഭരിക്കും?.

പ്രീജ എസ് ആർ

തിരുവനന്തപുരം/ കേരളത്തിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരം ആരൊക്കെ തമ്മിലായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യക്ഷമായി ഒന്നും പറയാൻ പറ്റില്ല എങ്കിലും എൻ ഡി എയ്‌ക്ക്‌ നിർണ്ണായകമായ സ്ഥാനം ഇത്തവണ ഉണ്ടായിട്ടുണ്ട്. എൻഡിഎയ്ക്ക് ഉണ്ടായത് ചരിത്ര മുന്നേറ്റമാണ്. പള്ളിക്കത്തോട് പഞ്ചായത്തിൽ 7 സീറ്റ് നേടി ഭരണം പിടിച്ചെടുത്തതും 13 അംഗങ്ങളുള്ള മുത്തോലി പഞ്ചായത്തിൽ ആറു സീറ്റും പാലക്കാട് നഗരസഭയിൽ 28 സീറ്റും നേടി രണ്ടിടത്തും ഏറ്റവും വലിയ ഒറ്റ കക്ഷിയായതും കോട്ടയം,ഏറ്റുമാനൂർ നഗരസഭകളിൽ ഇടതുവലതു മുന്നണികൾക്ക് ഭരിക്കണമെങ്കിൽ എൻഡിഎ തീരുമാനയ്ക്കണം എന്ന അവസ്ഥ എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാവുന്നതാണ് എൻ ഡി എയുടേത് രാജകീയ വിജയം ആണെന്നുള്ളത്.

ഇനിയുള്ള മത്സരങ്ങൾ ബിജെപിയും എൽ ഡി എഫും എന്നുള്ള സുരേന്ദ്രന്റെ വാക്കുകൾ യാഥാർഥ്യമാണോ എന്നൊക്കെ നമുക്ക് സംശയിക്കേണ്ടി വരും.കോട്ടയം നഗരസഭയിൽ നെഞ്ചിടിപ്പ് കൂട്ടിയ വോട്ടെണ്ണൽ നടക്കുമ്പോൾ ആദ്യം ഇടതുമുന്നണി മുന്നിട്ട് നിന്നിരുന്നതാണ്.അത് അവസാന ഘട്ടത്തിൽ യുഡിഎഫും ഒപ്പമെത്തി. പക്ഷെ കേവലഭൂരിപക്ഷം നേടാൻ സ്വപ്നത്തിൽ മാത്രമായി.കൂടാതെ രണ്ട് സ്വതന്ത്രരും ഇവിടെ ജയിച്ചിരുന്നു . 52 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ കേവല ഭൂരിപക്ഷത്തിന് 27സീറ്റുകൾ വേണമെന്നിരിക്കെ ഇടതുവലത് മുന്നണികൾ 21 സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ 8 സീറ്റുകൾ നേടി ബിജെപി കരുത്തു തെളിയിച്ചു. ഭരണം ഏറ്റെടുക്കാൻ പറ്റില്ലെങ്കിലും കെ എസ് ആർ ടി സിയിലെ ഡ്രൈവറെ നിയന്ത്രിക്കുന്ന കണ്ടക്ടറെ പോലെ നിയന്ത്രണം ബി ജെപിയുടെ കയ്യിലാണ്. നറുക്കെടുപ്പിലൂടെ ഭരണം നഷ്ടമാകുന്നതിനു പകരം ബിജെപിയെ കൂടെ ചേർക്കുകയെ ഇരുമുന്നണികൾക്കും ഇപ്പോൾ നിർവാഹമുള്ളൂ.
ഇവിടെ എൻഡിഎയുടെ ഭാഗമായി ജയിച്ച എട്ടുപേരും ബിജെപി സ്ഥാനാർഥികളാണ്. 2015 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്- 29, എൽഡിഎഫ്- 13,ബിജെപി- 5,സ്വതന്ത്രർ- 5 എന്നായിരുന്നു ഫലം.എൻഡിഎ സ്ഥാനാർഥിയായി ഇത്തവണ ജയിച്ച റീബാ വർക്കിയും നിലവിലെ അധ്യക്ഷ ഡോ. പി.ആർ സോന(കോൺഗ്രസ്)യും ഉൾപ്പെടെ മുൻകാലങ്ങളിൽ കോട്ടയം നഗരസഭയുടെ അധ്യക്ഷപദം അലങ്കരിച്ചിട്ടുള്ള അഞ്ചു പേർ പുതിയ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും മാറ്റു കൂട്ടുന്നു. അവിടം കൊണ്ടും തീർന്നില്ല.ഏറ്റുമാനൂർ നഗരസഭയിലും എൻഡിഎ വിജയം നേടി. 12 സീറ്റുകളിൽ യുഡിഎഫും 11 സീറ്റുകളിൽ എൽഡിഎഫും 6 സീറ്റുകളിൽ സ്വതന്ത്രരും ഇവിടെ വിജയിച്ചപ്പോൾ സ്വതന്ത്രർ ഉൾപ്പെടെ എൻഡിഎയുടെ 7 സ്ഥാനാർഥികൾ നഗരസഭയിലേക്ക് എത്തി. ഭരണം വേണോ എൻഡിഎ സഹായിക്കണം. വൈക്കത്ത് നാലും ചങ്ങനാശേരിയിൽ മൂന്നും സീറ്റുകൾ ഇവർ നേടിയപ്പോൾ പാലാ, ഈരാറ്റുപേട്ട നഗരസഭകൾ നഷ്ടമായി. പനച്ചിക്കാട് പഞ്ചായത്തിൽ 23 വാർഡുകളാണുള്ളത്. ഇവിടെയും 5 സീറ്റുകൾ എൻഡിഎ കരസ്ഥമാക്കി. യുഡിഎഫിനു10 സീറ്റുകൾ കിട്ടിയപ്പോൾ എൽഡിഎഫ് 7 സീറ്റുകളാണ് നേടിയത്. ആദ്യമായാണ് ജില്ലയിൽ നിർണ്ണായക ശക്തിയായി എൻഡിഎ എത്തുന്നത്. ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ ഗ്രാമപഞ്ചായത്തിലും 2 സീറ്റ് എൻഡിഎ നേടി എന്നത് മറ്റൊരു കാഴ്ചയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ചില പഞ്ചായത്തുകൾ എന്ന സ്വപ്നം ബി ജെ പി ക്ക് പൂവണിയിക്കാൻ സാധിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button