'എന്തിനവനിത് ചെയ്തു, പരമാവധി ശിക്ഷ കിട്ടണം'; കണ്ണീരോടെ അഞ്ജുവിന്‍റെ പിതാവ്, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
KeralaNews

‘എന്തിനവനിത് ചെയ്തു, പരമാവധി ശിക്ഷ കിട്ടണം’; കണ്ണീരോടെ അഞ്ജുവിന്‍റെ പിതാവ്, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സായ അഞ്ജുവും രണ്ട് മക്കളും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം കേരളത്തിലേക്ക്. തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ട മലയാളി നഴ്സിന്‍റെയും മക്കളുടെയും മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. കെറ്ററിംഗിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി അ‍ഞ്ജുവിന്‍റെയും മക്കളായ ജാൻവി, ജീവ എന്നിവരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൊച്ചിയിലെത്തിച്ചത്. ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിൽ രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ഡിസംബറിലാണ് ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി നഴ്‌സായ അഞ്ജുവും(40) ആറു വയസുള്ള മകനും നാലു വയസുകാരി മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്‍റെ മകളെയും കൊച്ചുമക്കളെയും കൊലപ്പെടുത്തിയ സഞ്ജുവിന് പരമാവധി ശിക്ഷ നല്‍കണമെന്ന് അ‍ഞ്ജുവിന്‍റെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന്റെ കാരണം ഇതുവരെ അറിയില്ലെന്നും അശോകന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button