
ശ്രീനഗര്‍: ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന. സംസ്ഥാന ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുല്‍ഗാം, ഷോപിയാന്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് പരിശോധന.
രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേസുമായി ബന്ധമുള്ള മുഹമ്മന് ഹനീഫ് ഭട്ടിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇതിന് പുറമേ അബ്ദുള്‍ ഹമീദ്, മുഹമ്മദ് റാഷി വാഗൈ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ഉത്രാസ്, അനന്തനാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന തുടരുകയാണ്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെ അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. ഇതിനിടെയാണ് എസ്ഐഎ സംഘം പരിശോധനയ്ക്ക് എത്തിയത്. പോലീസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.
Post Your Comments