ഭാര്യ ഫുള്‍ടൈം റീല്‍സില്‍, കൂടെ അഭിനയ മോഹവും; ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു
NewsNationalCrime

ഭാര്യ ഫുള്‍ടൈം റീല്‍സില്‍, കൂടെ അഭിനയ മോഹവും; ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു

ചെന്നൈ: മുഴുവന്‍ സമയവും റീല്‍സ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തിരുപ്പൂരിലാണ് സംഭവം. ദിണ്ടുഗല്‍ സ്വദേശി അമൃതലിംഗം (38) ആണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ചിത്ര റില്‍സ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ അമൃതലിംഗവുമായി വഴക്കും പതിവായിരുന്നു. കൂടുതല്‍ സമയം സോഷ്യല്‍ മീഡയ ഉപയോഗിക്കുന്നുവെന്നായിരുന്നു ഭാര്യയ്‌ക്കെതിരായ അമൃതലിംഗത്തിന്റെ പരാതി.

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 33000 കടന്നതോടെ അഭിനയമോഹം കൂടിയ ചിത്ര രണ്ട് മാസം മുമ്പ് ചെന്നൈയിലേക്ക് പോയിരുന്നു. മകളുടെ വിവാഹത്തിനായാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവാഹത്തിന് ശേഷം വീണ്ടും ചെന്നൈലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയ ചിത്രയെ ഭര്‍ത്താവ് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചിത്രയെ കൊലപ്പെടുത്തുകയുമായിരുന്നു. അമൃതലിംഗത്തെ അറസ്റ്റു ചെയ്തു.

Related Articles

Post Your Comments

Back to top button