പത്തനംതിട്ടയില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍
NewsKeralaLocal NewsCrime

പത്തനംതിട്ടയില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി പ്രതി അറസ്റ്റില്‍. പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈ ആണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. ഒളിവില്‍ പോയ സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും ഏറെ നാളുകളായി അകന്നുകഴിയുകയായിരുന്നു. വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സന്തോഷ് വിദ്യയെ അക്രമിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യയെ സന്തോഷ് ആക്രമിക്കുകയായിരുന്നു. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെ വെട്ടേല്‍ക്കുകയും മറ്റൊരു കൈപ്പത്തി അറ്റുപോവുകയും ചെയ്തു. അതോടൊപ്പം വിദ്യയുടെ മുടിയും ഇയാള്‍ മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി.

ആക്രമണത്തിന് ശേഷം സന്തോഷ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞ

Related Articles

Post Your Comments

Back to top button