ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ച് കൈവിരല്‍ കടിച്ചെടുത്തു
NewsKerala

ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ച് കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: കല്ലറയില്‍ ഗൃഹനാഥനെ കാട്ടുപന്നി ആക്രമിച്ചു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനില്‍ രവീന്ദ്രന്‍ നായരെ(58)യാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെ 6 മണിക്കാണ് സംഭവം. റബര്‍ ടാപ്പിങ് ജോലികള്‍ക്കായി പോകുന്നതിനിടെ റബര്‍ തോട്ടത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പുറത്ത് ചാടിയ കാട്ടുപന്നി രവീന്ദ്രനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് നിലത്ത് വീണ രവീന്ദ്രന്റെ ഇടത്തേ കൈ ഒടിയുകയും തള്ളവിരല്‍ കാട്ടുപന്നി കടിച്ചെടുകുകയും ചെയ്തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കട്ടുപന്നിയെ വിരട്ടിയോടിച്ച ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചു.

Related Articles

Post Your Comments

Back to top button