
തിരുവനന്തപുരം: കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാര്‍ പറഞ്ഞതില്‍ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിയമത്തില്‍ ഭേദഗതി അവശ്യമെങ്കില്‍ വരുത്തണം. നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്. നാട്ടില്‍ സര്‍ക്കാരും മലയോര മേഖലയില്‍ വന്യമൃഗങ്ങളും ജീവിക്കാന്‍ അനുവദിക്കുന്നില്ല. മതമേലധ്യക്ഷന്മാര്‍ക്ക് പൂര്‍ണ പിന്തുണയെന്നും രമേശ് ചെന്നിത്തല.
കാട്ടുപോത്ത് ആക്രമണം വിവാദമാക്കിയതില്‍ കെസിബിസിക്കെതിരെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണെന്നാണ് മന്ത്രിയുടെ ആരോപണം. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ് ചിലര്‍. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post Your Comments