ലങ്കയ്ക്ക് എല്ലാ സഹായവും നല്‍കും; അഭയാര്‍ഥി പ്രതിസന്ധിയില്ലെന്നും വിദേശകാര്യമന്ത്രി
NewsNational

ലങ്കയ്ക്ക് എല്ലാ സഹായവും നല്‍കും; അഭയാര്‍ഥി പ്രതിസന്ധിയില്ലെന്നും വിദേശകാര്യമന്ത്രി

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുള്ള ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്. നല്ല ബന്ധമാണ് ശ്രീലങ്കയുമായി ഇന്ത്യക്കുള്ളത്. പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായവും പിന്തുണയും ലങ്കയ്ക്ക് നല്‍കും. നിലവില്‍ ഇന്ത്യക്ക് അഭയാര്‍ഥി പ്രതിസന്ധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ജനകീയ പ്രക്ഷോഭത്തില്‍ മുങ്ങിയ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജി പ്രഖ്യാപിച്ചു. താത്ക്കാലിക പ്രസിഡന്റായി ഇപ്പോഴത്തെ സ്പീക്കര്‍ മഹിന്ദ അഭയവര്‍ധന അധികാരമേല്‍ക്കും.

ഈ പശ്ചാത്തലത്തില്‍ സമാധാനമപരമായി പിരിഞ്ഞുപോകണമെന്ന് പ്രക്ഷോഭകരോട് സംയുക്ത സൈനിക മേധാവി അഭ്യര്‍ഥിച്ചു. രാജപക്‌സെയുടെ വസതിയില്‍നിന്ന് കണ്ടെടുത്ത ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി പ്രക്ഷോഭകര്‍ പൊലീസിന് കൈമാറി. രണ്ടരക്ഷത്തോളം പ്രതിഷേധക്കാരാണ് ശനിയാഴ്ച കൊളംബോയില്‍ നടന്ന റാലിയില്‍ റാലിയില്‍ പങ്കെടുത്തത്. 24 മണിക്കൂറിനുശേഷവും ഇവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.

സര്‍വകക്ഷി യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് പ്രസിഡന്റും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയും രാജി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ വെള്ളിയോ, ശനിയോ ലങ്കന്‍ പാര്‍ലമെന്റ് ചേര്‍ന്നേക്കും. അഭയര്‍വര്‍ധന ഒരുമാസം പ്രസിഡന്റിന്റെ ചുമതല വഹിച്ചശേഷം എല്ലാ പാര്‍ട്ടികള്‍ക്കും പ്രതാനിധ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കും. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും ധാരണയായി.

Related Articles

Post Your Comments

Back to top button