അവളുടെ പുറകില്‍ നിന്ന് ആര് ഷോട്ട് എടുക്കും: റേപ്പ് പരസ്യം വിവാദത്തില്‍
KeralaNewsNationalBusinessCrime

അവളുടെ പുറകില്‍ നിന്ന് ആര് ഷോട്ട് എടുക്കും: റേപ്പ് പരസ്യം വിവാദത്തില്‍

മുംബൈ: റേപ്പ് കള്‍ച്ചറിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ വലിയ പ്രതിഷേധം. തുടര്‍ച്ചയായി റേപ്പ് കള്‍ച്ചര്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ ചെയ്ത ഡിയോഡറന്റ് കമ്പനിക്കെതിരെയാണ് വലിയ പ്രതിഷേധമുണ്ടായിരിക്കുന്നത്. പ്രസിദ്ധമായ ഡിയോഡറന്റ് നിര്‍മ്മാതാക്കളായ ലെയറാണ് റേപ്പ് കള്‍ച്ചറിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യം ചെയ്തത്.

പരസ്യത്തില്‍ ഒരു സുപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയും അവരെ കമന്റ് അടിക്കുന്ന നാല് ചെറുപ്പക്കാരുമാണ് പരസ്യത്തിലുള്ളത്.

പെണ്‍കുട്ടിയെ നോക്കി ചെറുപ്പക്കാര്‍ ‘നമ്മള്‍ നാലു പേരുണ്ട്, ഇത് ഒരെണ്ണമേ ഉള്ളൂ’ എന്നുപറയുന്നതും, സാധനങ്ങള്‍ നോക്കാനായി കുനിഞ്ഞ പെണ്‍കുട്ടിയുടെ പിറകില്‍ നിന്ന് ‘ഷോട്ട് ആരെടുക്കും’ എന്ന് ചോദിക്കുന്നതുമാണ് പരസ്യത്തിലുള്ളത്. ഈ രംഗം ആണ് വലിയ വിവാദത്തിന് കാരണമായതും.

പരസ്യത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വിവാദത്തിലായ ലെയര്‍ കമ്പനി ഇത്തരത്തില്‍ മുന്‍പും അശ്ലീലമായ പരമാര്‍ശങ്ങളടങ്ങിയ പരസ്യം ഇറക്കിയിരുന്നു.

ഇണകളുടെ കിടപ്പറയിലേക്ക് കടന്നുചെല്ലുന്ന നാല് യുവാക്കള്‍ നടത്തുന്ന അശ്ലീല പരാമര്‍ശമാണ് പഴയ പരസ്യത്തിന്റെ ഇതിവൃത്തം.

Related Articles

Post Your Comments

Back to top button