CrimeKerala NewsLatest NewsLocal NewsNationalNewsPolitics

സ്വർണക്കള്ളക്കടത്ത്, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ നെല്ലും, പതിരും തിരിയും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും, ഐ ടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെ കൂടുതൽ വിവരങ്ങൾക്കായി ദേശീയ അന്വേക്ഷണ ഏജൻസി ഈ വാരം ചോദ്യം ചെയ്‌തേക്കും. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടു കേൾക്കുന്ന ആരോപങ്ങളുടെ നെല്ലും പതിരും ഇതോടെ വേർതിരിക്കപ്പെടും. കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ ശിവ ശങ്കറിൽ നിന്ന് ലഭിച്ച മൊഴികളും, അതുമായി ബന്ധപെട്ടു മറ്റു പ്രതികളിൽ നിന്നും ലഭിച്ച മൊഴികളുമായി തട്ടിച്ചു നോക്കുമ്പോൾ ഉള്ള ചേർച്ച കുറവാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനി കൂട്ടി യോജിപ്പിക്കാനുള്ളത്. അത് കൊണ്ട് തന്നെ പഴുതുകൾ അടച്ചുള്ള ചോദ്യം ചെയ്യൽ തന്നെ ഇനി ഉണ്ടാവും. മൊഴിയെടുക്കുന്ന വേളയിൽ മുഖ്യമന്ത്രിക്കോ ബന്ധുക്കൾക്കോ എതിരായി ഏതെങ്കിലും പരാമർശങ്ങൾ ഉണ്ടായാൽ കേരള രാഷ്ട്രീയഗതി തന്നെ ശിവശങ്കരന്റെ മൊഴി കൊണ്ട് മാത്രം മാറ്റിമറിക്കപെട്ടേക്കാം.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ നിർണ്ണായക തെളിവുകൾ ഇതിനകം ഏജൻസികൾക്കു ലഭിച്ചു കഴിഞ്ഞെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസില്‍ അഭിഭാഷക കുടുംബത്തിന്റെ പങ്കുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നു. സ്വര്‍ണ്ണ വില്‍പനക്കുള്‍പ്പെടെ ഇവര്‍ പ്രതികളോടൊപ്പം പങ്കാളികളായിട്ടുണ്ട്. അവസാനമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടിക്കപ്പെട്ട ശേഷം കൊല്ലത്തെ ചില രണ്ടാംതരം സ്വര്‍ണ്ണക്കടകളില്‍ ഇവർ സന്ദർശനം നടത്തിയതായും അറിവായിട്ടുണ്ട്. സ്വര്‍ണ്ണകള്ളക്കടത്തുകാര്‍ക്കിടയിലെ ‘മാഡം’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു സ്ത്രീയും ഇവർക്കൊപ്പം പലപ്പോഴും ഉണ്ടാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഭിഭാഷകന്റെ കുടുംബാംഗങ്ങള്‍ മാത്രമുള്ള സൊസൈറ്റിയിലൂടെ വന്‍ തോതില്‍ പണം ഇടപാട് നടന്നിട്ടുണ്ട്. ഇത് കള്ളപ്പണം വെളിപ്പിക്കലായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ ഏജന്‍സി.
സ്വർണ്ണ ക്കടത്ത് കേസിൽ കൂടുതൽ വിവര ശേഖരണത്തിനായിട്ടാണ് വിശദമായ തെളിവെടുപ്പും അന്വേഷണവും ഏജൻസികൾ തുടരുന്നത്. ഹൈദരാബാദും കാശ്മീരുമായി ബന്ധപ്പെട്ട ഭീകരവാദ മത തീവ്ര ഗ്രൂപ്പുകൾ സ്വർണ്ണക്കടത്തു പണമിടപാടിനായി ഉപയോഗിച്ചതായി ഏജൻസികൾക്കു വിവരം ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button