പ്രവര്‍ത്തകരുടെ പിന്തുണയില്‍ എം.പി.എ. റഹീമിനും കെ.പി. താഹിറിനും ആത്മവിശ്വാസം കൂടുന്നു
NewsKeralaLocal News

പ്രവര്‍ത്തകരുടെ പിന്തുണയില്‍ എം.പി.എ. റഹീമിനും കെ.പി. താഹിറിനും ആത്മവിശ്വാസം കൂടുന്നു

കണ്ണൂര്‍: എം.പി.എ. റഹീമിനെതിരെയും കെ.പി. താഹിറിനുമെതിരെയുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഏകപക്ഷീയമായിപ്പോയെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകം. ആശയ സംവാദങ്ങളുടെ വേദിയാണ് സെമിനാറുകളെന്നും മുസ്ലിം സാംസ്‌കാരിക വേദിയുടെ പേരില്‍ താഹിറും റഹീമും ചെയ്തത് ഇതാണെന്നും ഷക്കീര്‍ മൗവ്വഞ്ചേരിയെന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയത്തെ പരാജയപ്പെടുത്തേണ്ടതിന്റെ ഗൗരവം സെമിനാറില്‍ ബോധ്യപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു. ഇത് കച്ചവട കൂട്ടായ്മയുടെ ഒത്തുചേരലോ പൊങ്ങച്ചം പ്രകടിപ്പിച്ചുള്ള പിരിഞ്ഞു പോകലോ ആയിരുന്നില്ല ഇതെന്നും ഷക്കീര്‍ പറയുന്നു.

ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയാണ് ജില്ലാ നേതൃത്വത്തിന്റേതെന്നാണ് മറ്റൊരു പോസ്റ്റ്. അണികളുടെ വികാരം മാനിക്കാതെ ചേലേരി സാഹിബ് രണ്ടു പേര്‍ക്കും പണി കൊടുത്തുവെന്നും ഇതില്‍ പറയുന്നു. മുസ്ലിം ലീഗിന്റെ സ്ഥാപക ദിനമാഘോഷിച്ചത് നേതൃത്വം വിലക്കിയ ജുന്ന പ്രസിഡന്റിന്റെ വീട്ടിലായിരുന്നുവെന്നും അന്ന് നടപടിയെടുത്തിരുന്നുവെങ്കില്‍ ഇന്ന് ജില്ലാ നേതൃത്വത്തിലാരുമുണ്ടാകുമായിരിക്കില്ലെന്നും ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം നേതൃത്വം തന്നെ ലംഘിക്കുകയായിരുന്നുവെന്നും ഇതില്‍ പരിഹസിക്കുന്നു.

താഹിറിനും റഹീമിനുമായിരുന്നു മട്ടന്നൂരിലെ ചുമതലയെന്നു പറഞ്ഞ കരീം ചേലേരി പുതിയ പോസ്റ്റില്‍ ചുമതലക്കാരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ടെന്നും അതില്‍ ഇവരുടെ പേരില്ലെന്നും കാലം എല്ലാത്തിനും മറുപടി നല്‍കുമെന്നുമാണ് ഒരു പോസ്റ്റ്. 15 ന് പയ്യന്നൂരില്‍ പരിപാടിയുള്ളതിനാലാണ് കരീംചേലേരി സെമിനാറില്‍ പങ്കെടുക്കാതിരുന്നത്. പകരം അഡ്വ.പി.വി. സൈനുദ്ധീനെ ഉള്‍ക്കൊള്ളിച്ചു. അപ്പോഴും സെമിനാര്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഒരു പ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നു. കരീം ചേലേരിയെയും പുറത്താക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

2016 ല്‍ കെ സി ജോസഫ് ഇരിക്കൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സമയത്ത് സ്വാതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇടതു പക്ഷത്തിന്റെ പിന്തുണ ആവിശ്യപ്പെട്ട് ചര്‍ച്ച നടത്തുകയും സിപിഐയുടെ സീറ്റായതിനാല്‍ അവര്‍ കടുംപിടുത്തം പിടിച്ചത് കൊണ്ട് ഇടതുപക്ഷം, പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ട് അറിയിച്ചതിനാല്‍ മാത്രം സ്ഥാനര്‍ത്തിത്വം ഉപേക്ഷിച്ച ടി.എന്‍.എ. ഖാദറിനെ പോലുള്ളവര്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ കേറാനുള്ള പരക്കം പായലാണ് ഒപ്പ് ശേഖരണവും ഈ തീരുമാനം എടുപ്പിക്കലുമൊക്കെയാണെന്നാണ് ഒരു പോസ്റ്റിലുള്ളത്.

കരീം ചെലേരി – ടി.എന്‍.എ ഖാദര്‍ ടീം വാരം എന്‍ആര്‍ഐ സൊസൈറ്റിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന്റെ അന്വേഷണം വിജിലന്‍സ് നടത്തികൊണ്ടിരിക്കുകയാണെന്നും ഇതില്‍ പറയുന്നുണ്ട്. സെമിനാറിന്റെ പോസ്റ്ററുകളില്‍ നിറഞ്ഞ് നിന്നിട്ടും തന്റെ പേര് മാധ്യമങ്ങളില്‍ വന്നത് മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രതികരിക്കാതെ നിന്ന ചെലരിയല്ലേ യഥാര്‍ത്ത തെറ്റുകാരന്‍ നടപടി ചേലേരിക്കും അനിവാര്യം.

ഇത് മാത്രം പോരെ ചേലേരി ഇതിനെ സപ്പോര്‍ട്ട് ചെയ്തു എന്ന് മനസിലാക്കാന്‍..? ഒരു പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്. ചേലേരിയൊ ജില്ലാ കമ്മിറ്റിയോ ആഗസ്റ്റ് 15ന് മുമ്പ് വിഷയം അറിഞ്ഞിട്ടും ഒരു പ്രസ്താവന ഇറക്കിയോയെന്ന ചോദ്യവുമുയര്‍ത്തുന്നുണ്ട്.

ഞങ്ങള്‍ വിഡ്ഢികളാണെന്ന ധാരണ വേണ്ട.നേതാക്കള്‍ പറയുന്നതെന്തും അനുസരിച്ച് പോകുമെന്നും കരുതണ്ട. നല്ലതെന്തും ഞങ്ങള്‍ ഏറ്റെടുക്കും അനുസരിക്കുകയും ചെയ്യും.. തെറ്റു ചെയ്താല്‍ തിരുത്തിപ്പിക്കാന്‍ മുന്നിലുമുണ്ടാകുകയും ചെയ്യും. പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് വേണം മറുപടി… ഒരു പോസ്റ്റ് ഇങ്ങനെ പോകുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയെയും ടി.എന്‍.എ. ഖാദറിനെയുമാണ് മിക്ക പോസ്റ്റുകളും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പകച്ചു നിന്ന റഹീമിനും താഹിറിനും വര്‍ധിക്കുന്ന പിന്തുണയില്‍ ആത്മവിശ്വാസം കൂടുകയാണ്.

Related Articles

Post Your Comments

Back to top button