Kerala NewsLatest NewsNationalNews

ഫ്രാങ്കോ കേസില്‍ സാക്ഷികള്‍ പറഞ്ഞത് കള്ളം: പ്രതിഭാഗം വക്കില്‍

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായി സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കള്ളമെന്ന് പ്രതിഭാഗം വക്കില്‍. കേസില്‍ ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ലന്നും പ്രതിഭാഗം വക്കില്‍ പറഞ്ഞു. വിധിക്ക് ശേഷം മാധ്യമങ്ങളോടാണ് അഭിഭാഷകന്റെ പ്രതികരണം നടത്തിയത്.

അഭിഭാഷകന്‍ പറഞ്ഞത്

‘ബലാത്സംഗത്തിനിരയായി എന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ഒരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രണ്ടുവര്‍ഷം പിന്നിട്ട ശേഷമാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചത്. എന്നാല്‍ കോടതിയില്‍ ഇത് തെളിയിക്കാന്‍ സാധിച്ചില്ല. അവര്‍ ഒരുപാട് പേരോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് പറഞ്ഞു.

എന്നാല്‍ കോടതിയിലും പോലീസിലും തങ്ങളോടൊന്നും പറഞ്ഞിട്ടില്ലെന്നാണ് ഇവരൊക്കെ പറഞ്ഞത്. അനുപമ എന്ന കന്യാസ്ത്രീ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുപ്രധാനമായി. അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് മോഹനെ കോടതി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

കേസ് വന്ന ശേഷമാണ് പീഡന വിവരം അറിഞ്ഞതെന്നാണ് അഭിമുഖത്തില്‍ അനുപമ വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പോലീസിലും അനുപമ ഇതേ മൊഴിയാണ് നല്‍കിയിരുന്നത്’, അഭിഭാഷകന്‍ പറഞ്ഞു.

Related Articles

Back to top button