തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
NewsKerala

തലസ്ഥാനത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മ്യൂസിയം മോഡല്‍ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അക്രമി തള്ളിയിട്ടു. വഞ്ചിയൂർ കോടതിക്ക് സമീപമുള്ള റോഡിലാണ് സംഭവം. കഴിഞ്ഞ മാസം, തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതിരുന്നു. സംഭവത്തില്‍ പൊലീസിന്‍റെ അനാസ്ഥ ചര്‍ച്ച ആയതിന് പിന്നാലെ പ്രതി സന്തോഷ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ എത്തിയ ആള്‍ ആക്രമിക്കാൻ ശ്രമിച്ചു. ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ തള്ളിയിട്ടു. പിന്നീട് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

Related Articles

Post Your Comments

Back to top button