
കെ.എസ്.ആര്‍.ടി ബസില്‍ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസിലാണ് സംഭവം. യുവതിയുടെ പരാതിയിൽ സഹയാത്രികനായ കണ്ണൂര്‍ സ്വദേശി ഷംസുദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം.
കണ്ണൂരില്‍ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു.
ഇയാളുടെ ഉപദ്രവും സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോൾത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു. ഇതേ സീറ്റിലെ യാത്രക്കാരനായിരുന്നു ഷംസുദ്ദീൻ. തുടർന്ന് സഹയാത്രിക, കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടർ ഷംസുദ്ദീനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.
എന്നാൽ ബസ് മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോൾ ഷംസുദ്ദീൻ യുവതിയുടെ അടുത്തത്തെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. തുടർന്ന് ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നൽകിയത്.
Post Your Comments