ഓണ്‍ലൈന്‍ ചൂതാട്ടം യുവതിയുടെ ജീവനെടുത്തു; ആത്മഹത്യ പത്ത് ലക്ഷം നഷ്ടമായതില്‍ മനംനൊന്ത്
NewsNational

ഓണ്‍ലൈന്‍ ചൂതാട്ടം യുവതിയുടെ ജീവനെടുത്തു; ആത്മഹത്യ പത്ത് ലക്ഷം നഷ്ടമായതില്‍ മനംനൊന്ത്

ചെന്നൈ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട യുവതി ആത്മഹത്യ ചെയ്തു. ജൂണ്‍ അഞ്ചിനാണ് സ്വകാര്യ മെഡിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയായിരുന്ന ഭവാനി ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഗണിത ബിരുദധാരിയായ ഭവാനിക്ക് രണ്ടുകുട്ടികളുണ്ട്. ആറുവര്‍ഷം മുന്‍പായിരുന്നു ഭര്‍ത്താവ് ഭാഗ്യാരാജുമായുള്ള വിവാഹം.

10 ലക്ഷത്തോളം രൂപയാണ് നിരന്തരം ഓണ്‍ലൈനായി റമ്മി കളിച്ചിരുന്ന ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. 20 പവന്റെ സ്വര്‍ണം വിറ്റ് കിട്ടിയ പണമുപയോഗിച്ച് കളിച്ചതുകൂടാതെ രണ്ട് സഹോദരിമാരില്‍നിന്നായി മൂന്ന് ലക്ഷം രൂപ കടംവാങ്ങുകയും ചെയ്തു. എന്നാല്‍ ഈ തുകയെല്ലാം കളിയില്‍ നഷ്ടപ്പെട്ടു. ഞായറാഴ്ച രാത്രി ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയ ഭവാനിയെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ആത്മഹത്യക്ക് ഏതാനു ദിവസം മുന്‍പ് റമ്മിയിലൂടെ തനിക്കുണ്ടായ നഷ്ടം ഭവാനി സഹോദരിയോട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ തമിഴ്‌നാട് നിയമമന്ത്രി എസ് രഘുപതി പറഞ്ഞിരുന്നു.

Related Articles

Post Your Comments

Back to top button